കൊല്‍ക്കത്ത: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രവര്‍ത്തി എംപി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ മണ്ഡലത്തിലെ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് മിമി രാജിക്കത്ത് കൈമാറി. എന്നിരുന്നാലും, ലോക്സഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചിട്ടില്ലാത്തതിനാല്‍ ഇത് ഔപചാരിക രാജിയായി കണക്കാക്കില്ല.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ സീറ്റില്‍ നിന്നാണ് മിമി ചക്രവര്‍ത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്