പശ്ചിമ ബംഗാളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും?

FEBRUARY 27, 2024, 9:26 AM

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി കോൺ​ഗ്രസ്.  തൃണമൂൽ കോൺഗ്രസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് നിൽക്കാനാണ് തീരുമാനം.  

ബംഗാളില്‍ കോണ്‍ഗ്രസിനോട്  ആദ്യം സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ് . പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് ഈ തീരുമാനത്തിലേക്ക് മമത ബാനര്‍ജി എത്തിയത്.

സഖ്യമുണ്ടാകുമെന്ന സൂചനകളാണ് ആദ്യം മമത ബാനര്‍ജിയും, ഡെറിക് ഒബ്രിയാനും നൽകിയത്. എന്നാൽ പാര്‍ട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപി തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു. 

vachakam
vachakam
vachakam

ആകെയുള്ള 42ല്‍ സീറ്റില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ആദ്യം തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. പിന്നീട് അത് രണ്ട് സീറ്റുകളാക്കി കുറച്ചു. ഒടുവിൽ ഒരു സീറ്റ് പോലും കൊടുക്കില്ലെന്ന് തീരുമാനിച്ചായിരുന്നു തൃണമൂലിന്റെ പിന്മാറ്റം. 

കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ് മമത സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam