തൃശൂർ: പ്രചാരണത്തിന് ആളുകുറഞ്ഞതില്‍ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആള്‍ കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതും ദേഷ്യത്തിന് കാരണമായി.
നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് ചൂടായി പറയുന്നുണ്ട്.
എന്തായാലും തൃശൂരിൽ അങ്കം മുറുകുകയാണ്. മുരളീധരൻ കൂടി ചിത്രത്തിൽ വന്നതോടെ രംഗം അക്ഷരാർത്ഥത്തിൽ കൊഴുക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്