വോട്ടെടുപ്പ് ഏഴ് ഘട്ടമായി? ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും

MARCH 15, 2024, 10:12 AM

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ സർവേ പൂർത്തിയാക്കി.

മാർച്ച് പതിനാലിനോ പതിനഞ്ചിനോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 2019ന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.

2019 തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടിയായിരുന്നു എന്‍ഡിഎ സർക്കാർ അധികാരത്തിലേറിയത്. 303 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോണ്‍ഗ്രസിന് 52 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു വിജയിക്കാനായത്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകളിലേക്ക് മുൻ ഐഎഎസ് ഓഫീസർമാരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയും ഇന്നലെ തിരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇരുവരെയും കമ്മീഷണർമാരായി തിരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.

ഇതിന് പുറമെ രാഷ്ട്രീയ ധനസഹായം സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം കമ്മിഷൻ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ കമ്മിഷന് വിവരം കൈമാറിയത്. മാർച്ച് 15നകം വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam