കൊച്ചി: തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ തങ്ങള്‍ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ്. ശബരമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിനും പങ്കുണ്ട്. സിപിഐഎമ്മിന്റെ മൂന്ന് പ്രസിഡന്റുമാര്‍ക്കും പങ്കുണ്ട്. കട്ടവര്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷകര്‍ കണ്ണീരിലാണെന്നും. നെല്ലുസംഭരണം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്ക് കേരളത്തെ കൊടുത്തു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനായിരുന്നു. ഇന്നും നാളെയുമായി കൊച്ചി കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
