തൃശ്ശൂർ: തൃശ്ശൂരിൽ വി എസ് സുനിൽ കുമാറിന് വേണ്ടിയും പ്രചാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക ഇതുവരെയും ഒരു പാർട്ടിയും പുറത്തുവിട്ടിട്ടില്ല, അങ്ങനെയിരിക്കെയാണ് തൃശ്ശൂരിൽ പ്രചരണം തുടങ്ങിയത്.
സുനിൽ കുമാറിന് വേണ്ടി വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാർത്ഥികൾ എന്ന പേരിലാണ് പ്രചാരണം.
'നാടിന് വേണ്ടി നന്മയ്ക്ക് ഒരു വോട്ട്. അർഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്' എന്നതാണ് പ്രചരണ വാചകം. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാർത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് തൃശൂരിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിനായും പ്രചാരണം തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്