ചെന്നൈ: പാര്‍ട്ടിയുടെ ആദ്യ ജനറല്‍ ബോഡി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഡിഎംകെയെയും ബിജെപിയെയും നേരിട്ട് കടന്നാക്രമിച്ച് തമിഴഗ വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്. 2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് വിജയ് പ്രഖ്യാപിച്ചു.
''എന്താണ് രാഷ്ട്രീയം? എല്ലാവരും നന്നായി ജീവിക്കണമെന്ന് വിശ്വസിക്കുന്നതാണോ, അതോ ഒരു കുടുംബം മാത്രം നന്നായി ജീവിക്കണമെന്ന് കരുതുന്നതാണോ അത്?'' ഡിഎംകെയുടെ കുടുംബ രാഷ്ട്രീയത്തെ വിജയ് ഉന്നമിട്ടു.
ഭരണകക്ഷിയായ ഡിഎംകെ തന്റെ പാര്‍ട്ടിയുടെ പരിപാടികളെയും മീറ്റിംഗുകളെയും തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ''ബഹുമാനപ്പെട്ട മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍, നിങ്ങളുടെ പേരില്‍ മാത്രം ധൈര്യം കാട്ടിയാല്‍ പോരാ. നിങ്ങളുടെ പ്രവൃത്തിയിലും നിങ്ങള്‍ അത് കാണിക്കണം.''വിജയ് പരിഹസിച്ചു. ഡിഎംകെ സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരില്‍ കുറവല്ലെന്നും വിജയ് പറഞ്ഞു.
'സംസ്ഥാനത്ത് ക്രമസമാധാനമില്ല. അഴിമതി വളരെ കൂടുതലാണ്. നിങ്ങള്‍ സര്‍ക്കാര്‍ നന്നായി നടത്തിയിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുമായിരുന്നു. സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഭയാനകമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ പോലും കഴിയില്ല. എന്നിട്ടും എല്ലാവരും നിങ്ങളെ 'അപ്പാ' എന്ന് വിളിക്കുന്നുവെന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയുന്നു?' വിജയ് പറഞ്ഞു.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡിഎംകെയെ രഹസ്യമായി സഹായിക്കുകയാണെന്ന് വിജയ് ആരോപിച്ചു. 'വോട്ടിനായി, ഡിഎംകെ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ പക്ഷം പിടിക്കുന്നു. അഴിമതികള്‍ക്കായി, ഡിഎംകെ രഹസ്യമായി ബിജെപിയുടെ പക്ഷം പിടിക്കുന്നു.' അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്