തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി നടൻ വിജയ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി 200 അംഗ ജനറൽ കൗൺസിൽ രൂപീകരിച്ചു.
വിജയ് പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായാണ് സൂചന. അതേസമയം, ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് സൂചന. പാര്‍ട്ടിയുടെ പേര് അടക്കമുള്ള മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കാനും രജിസ്‌ട്രേഷന്‍ നടത്താനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനും താരത്തെ യോഗം ചുമതലപ്പെടുത്തി.
Readmore: വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം? പാർട്ടിയുടെ പേര് പുറത്ത്
2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പാർട്ടിക്ക് തമിഴക മുന്നേട്ര കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് സൂചന. വിജയ് മക്കൾ ഇയകം എന്ന ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കാൻ നേരത്തെ ചേർന്ന നേതൃയോഗം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയുടെ ആരാധക സംഘടന മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി വിജയ് രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്