ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിൻ്റെ മകൾ ബാംസുരി സ്വരാജും ബിജെപിയുടെ ആദ്യഘട്ട ലോക്സഭാ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി.
ന്യൂഡല്‍ഹിയിലെ ലോക്സഭ സീറ്റില്‍ നിന്നാണ് നിന്നാണ് ബാംസുരി മത്സരിക്കുക. ബാസുരിയുടെ കന്നിയങ്കമാണിത്.
തനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമെന്നും ബാംസുരി പ്രതികരിച്ചു.
കഴിഞ്ഞവർഷമാണ് അഭിഭാഷകയായ ബാംസുരിയെ ബി.ജെ.പി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ സഹ കണ്‍വീനറായി നിയമിച്ചത്.
നിയമമേഖലയില്‍ 15 വർഷത്തെ പാരമ്ബര്യമുണ്ട് ബാംസുരിക്ക്. 2007ല്‍ ഡല്‍ഹി ബാർ കൗണ്‍സിലിലാണ് അവർ എൻറോള്‍ ചെയ്തത്.
വാർവിഖ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടൻ സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് നിയമബിരുദം നേടി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിക്കു കീഴിലെ സെന്റ് കാതറിൻസ് കോളജില്‍ നിന്ന് മാസ്റ്റർ ബിരുദവും സ്വന്തമാക്കി..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്