കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാരും? കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പര്യമുണ്ടെന്ന സൂചന നല്‍കിയത്.
വടകര എംപി ഷാഫി പറമ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി പറമ്പിലിന് താല്‍പ്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാന്‍ വടകരക്കാര്‍ ഒരുക്കമല്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
വിഷയത്തില്‍ ഷാഫി പറമ്പിലും വ്യക്തത വരുത്തി. നിങ്ങളോട് തമാശ പറഞ്ഞാലും തന്റെ ഉത്തരവാദിത്തം പ്രസിഡന്റ് കൃത്യമായി ഏല്‍പ്പിച്ചിട്ടുണ്ടെന്നും വടകരയില്‍ നിന്നും കൂടുതല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് എത്തണമെന്നാണ് താല്‍പര്യമെന്നും ഷാഫി പ്രതികരിച്ചു.
കണ്ണ് നിറഞ്ഞിട്ടാണ് വടകരക്കാര്‍ ജയിച്ചു വരാന്‍ പറഞ്ഞത്. അവരോടുളള ഉത്തരവാദിത്തം നിറവേറ്റുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്