ന്യൂഡെല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സ്വന്തമായിട്ടുള്ളത് 12.53 കോടി രൂപയുടെ സ്വത്ത്. രാജ്യസഭാ തിരഞ്ഞെടുപ്പിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇറ്റലിയിലുള്ള പിതാവിന്റെ സ്വത്തില്‍ സോണിയാ ഗാന്ധിക്കും 27 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. ഇവ കൂടാതെ 1,267 ഗ്രാം സ്വര്‍ണവും 88 കിലോ വെള്ളിയും ആഭരണങ്ങളുമുണ്ട്. ന്യൂഡെല്‍ഹിയിലെ ദേരാ മണ്ഡി ഗ്രാമത്തില്‍ 1.87 ഏക്കര്‍ കൃഷിഭൂമിയും സോണിയക്കുണ്ട്. സോണിയ ഗാന്ധിയുടെ കൈവശം പണമായുള്ളത് 90,000 രൂപയാണ്. സ്വകാര്യ കാറും സോഷ്യല്‍ മീഡിയ അക്കൗണ്ടുമില്ലെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.
2019-ല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സോണിയയുടെ മൊത്തം സ്വത്ത് 11.82 കോടി രൂപയുടേതായിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചതുപോലെ, സോണിയാ ഗാന്ധി 1964-ല്‍ സിയേനയിലെ ഇസ്തിറ്റുട്ടോ സാന്താ തെരേസയില്‍ നിന്ന് ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വര്‍ഷത്തെ വിദേശ ഭാഷാ കോഴ്സ് പൂര്‍ത്തിയാക്കി. 1965-ല്‍ കേംബ്രിഡ്ജിലെ ലെനോക്‌സ് കുക്ക് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തു.
സോണിയ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍, സ്ഥാവര സ്വത്തുക്കള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന്് ബിജെപി പരാതിപ്പെട്ടിട്ടുണ്ട്. സോണിയാഗാന്ധി ഇറ്റലിയിലെ സ്വത്ത് വിഹിതത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കാട്ടി ബിജെപി നേതാവ് യോഗേന്ദ്ര സിംഗ് തന്‍വാര്‍ രാജ്യസഭ റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്