ഡൽഹി: പ്രശസ്ത ഗായിക അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ഡൽഹിയിൽ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സനാതന ധർമ്മവുമായി ആഴത്തിൽ ബന്ധമുള്ള ഒരു പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നാണ് പൗഡ്‌വാൾ പ്രതികരിച്ചത്.
തൊണ്ണൂറുകളിൽ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തി ആര്‍ജ്ജിച്ച ഗായികയാണ് അനുരാധ. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം എന്നതാണ് ശ്രദ്ധേയം.
“സനാതന ധർമ്മവുമായി അഗാധമായ ബന്ധമുള്ള സർക്കാരിൽ ചേരുന്നതിൽ സന്തോഷമുണ്ട്. ബിജെപിയിൽ ചേരുന്നത് എൻ്റെ ഭാഗ്യമാണ്” എന്നായിരുന്നു അനുരാധ പൗഡ്‌വാളിന്റെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പിൽ അനുരാധയ്ക്ക് സുപ്രധാന ചുമതല നൽകിയേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വരുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്