കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട്  ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

APRIL 16, 2024, 1:12 PM

കൊച്ചി: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട്  ഹൈക്കോടതിയിൽ. വടകരയിൽ വ്യാപകമായി കള്ള വോട്ടിന് സാധ്യതയുണ്ടെന്നാണ് ഷാഫി പറമ്പിൽ ആരോപിക്കുന്നത്. 

ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൂടുതലും സിപിഎം അനുഭാവികളാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലും വീഡിയോഗ്രാഫി വേണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു.

മുൻവർഷങ്ങളിൽ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സിപിഎം പ്രവർത്തകർ ചെയ്തിട്ടുണ്ടെന്നും ഷാഫി ആരോപിക്കുന്നു. 

vachakam
vachakam
vachakam

 വോട്ടർമാർക്ക് ഭയരഹിതമായി ബൂത്തുകളിലെത്താൻ കഴിയണം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വേണമെന്നും എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam