ചെന്നൈ: നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നും തിരുനെൽവേലി സീറ്റ് ശരത് കുമാർ ആവശ്യപ്പെട്ടുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമാണ് ശരത്കുമാർ.
1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സീറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് 2001 ൽ രാജ്യസഭാംഗമായി.
2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. 2007 ൽ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി ആരംഭിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം മത്സരിച്ചെങ്കിലും വിജയിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്