ബംഗളൂരു:കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി.എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി.
നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്.പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും.
മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തിൽ നിന്ന് ഒന്നരലക്ഷമാക്കി.മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി.
സ്പീക്കർക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി.പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ശമ്പളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തിൽ എതിർപ്പറിയിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്