ജയ്പൂര്‍: 2020 ല്‍ സച്ചിന്‍ പൈലറ്റിന്റെ ഫോണ്‍ സംസ്ഥാന സര്‍ക്കാര്‍ ചോര്‍ത്തിയിരുന്നതായി മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒഎസ്ഡി (ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി) ആയിരുന്ന ലോകേഷ് ശര്‍മയുടെ വെളിപ്പെടുത്തല്‍. 2020 ജൂലൈയില്‍, അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റും ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും ഗെഹ്ലോട്ടിനെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇത് രാജസ്ഥാനില്‍ ഒരു മാസത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചു, പൈലറ്റിനെ പിന്നീട് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. ഈ സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത്.
'2020 ല്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകുകയും പൈലറ്റ് തന്റെ 18 എംഎല്‍എമാരുമായി പോകുകയും ചെയ്തപ്പോള്‍, അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും എല്ലാവരെയും നിരീക്ഷിക്കുകയും ചെയ്തു - ഈ ആളുകള്‍ എവിടെ പോകുന്നു, ആരെയാണ് കാണുന്നത്, ആ രീതിയില്‍ അവരുടെ നിരീക്ഷണം നടത്തി,' ശര്‍മ്മ പറഞ്ഞു.
രാഷ്ട്രീയ കലാപത്തിന് സാധ്യത നേരത്തെ തന്നെ തിരിച്ചറിയപ്പെട്ടിരുന്നതിനാന്‍ ഫോണ്‍ നിരീക്ഷണവും നേരത്തെ തന്നെ ആരംഭിച്ചിരുന്നെന്ന് ലോകേഷ് ശര്‍മ്മ പറഞ്ഞു. ഈ നിരീക്ഷണം മൂലമാണ് ചിലരെ ഗെഹ്ലോട്ട് ക്യാംപിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് ലോകേഷ് ശര്‍മ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനാലാണ് ശര്‍മയുടെ വിമര്‍ശനമെന്ന് ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്