കൊച്ചി: എന്‍ഡിഎ മുന്നണിയ്‌ക്കൊപ്പം സഹകരിക്കാന്‍ കഴിയാത്ത ട്വന്‍റി 20 പഞ്ചായത്ത് അംഗങ്ങളോട് സാബു എം ജേക്കബ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍.
ട്വന്റി 20യുടെ ഏതെങ്കിലും പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് സാബുവിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് വിജോയിപ്പുണ്ടെങ്കില്‍ ധൈര്യമായി തന്നെ കാണാന്‍ വരാവുന്നതാണെന്നും നിയമപരമായ എല്ലാ സഹായങ്ങള്‍ക്കും താനും പാര്‍ട്ടിയും കൂടെയുണ്ടാകുമെന്നും ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു.
ട്വന്റി 20 എൻഡിഎ മുന്നണിയ്ക്കൊപ്പം ചേർന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ ട്വന്റി 20 പ്രകടനം എങ്ങനെയെന്ന് നോക്കുന്നതിനാണ് സാബു എം ജേക്കബ് ബിജെപി പ്രവേശനം വൈകിപ്പിച്ചതെന്ന് ശ്രീനിജിൻ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
