പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡാണ് കത്തിയ നിലയിൽ കണ്ടെത്തിയത്ത്.
വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ആരാണ് ഇത് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്