തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ ഒരു പ്രകടനമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് ഡല്‍ഹിക്കയക്കണമെന്ന നിര്‍ദേശം ഇതിനോടകം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്.
പുലര്‍ച്ചെ പൊലീസ് രാഹുലിനെ വീട് വളഞ്ഞ് അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതും യുവ നേതാവിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വിലിയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അതോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ വെല്ലുന്ന വാക്ചാതുരിയോടെ തിളങ്ങുന്നുവെന്നതും രാഹുലിന്റെ പ്രത്യേകതയാണ്. നവകേരള യാത്രയുടെ കാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭരക്ഷാ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ മുന്നിട്ടിറങ്ങി സജ്ജമാക്കിയത് പാര്‍ട്ടിയിലെ യുവാക്കള്‍ക്കുള്ളില്‍ വീര പരിവേഷവും രാഹുലിന് സമ്മാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്