ന്യൂഡെല്‍ഹി: ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന ആഗോള നെറ്റ്വര്‍ക്കുകളുമായി ഒത്തുചേര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും മോദിയല്ലാതെ മറ്റാരെയോ അധികാരത്തിലെത്താന്‍ ശ്രമിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആരോപണം.
''ഇന്ത്യയിലെ വോട്ടര്‍മാരുടെ പോളിംഗിനായി ഞങ്ങള്‍ 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടത് എന്തുകൊണ്ട്? അവര്‍ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാനുണ്ട്...,'' വ്യാഴാഴ്ച മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ത്യയുടെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ആവശ്യപ്പെട്ടെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഉദ്ധരിച്ച് മാളവ്യ ആരോപിച്ചു.
''അദ്ദേഹം ഇന്ത്യയുടെ തന്ത്രപരവും ഭൗമരാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ആഗോള ശൃംഖലകളുമായി യോജിച്ച് വിദേശ ഏജന്‍സികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴിതാ, ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും പ്രധാനമന്ത്രി മോദിയെ അല്ലാതെ മറ്റാരെയെങ്കിലും അധികാരത്തിലെത്തിക്കാനും ശ്രമം നടന്നിട്ടുണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു,'' മാളവ്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്