ചണ്ഡീഗഢ്: പഞ്ചാബ് ആം ആദ്മിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഭഗവന്ത് മന്‍ മന്ത്രിസഭയിലെ പ്രമുഖനായ ഒരു മന്ത്രി ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കള്‍ ഉടന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ 62 എംഎല്‍എമാര്‍ രാഘവ് ഛദ്ദയുടെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇതില്‍ പലരും ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന സൂചനകള്‍.
അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ 'സൂപ്പര്‍ മുഖ്യമന്ത്രി'യായി ഭരണം നിയന്ത്രിക്കുന്നുവെന്ന അമര്‍ഷം പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിക്ക് കാരണമായതെന്നാണ് സൂചന. ഇതിനിടെ പാര്‍ട്ടിയുടെ മൂന്ന് ലോക്‌സഭ എംപിമാരില്‍ രണ്ട് പേരെ ബിജെപി സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദ്പൂര്‍ സാഹിബ് എംപി മല്‍വീന്ദര്‍ സിങ് കാംഗ് പരസ്യമായി നേതൃത്വത്തെ വിമര്‍ശിച്ചത് ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നു.
സ്ഥിതിഗതികള്‍ വഷളായതോടെ കെജ്രിവാള്‍ നേരിട്ട് ഇടപെടാന്‍ ഒരുങ്ങുകയാണ്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മടങ്ങിയെത്തുന്ന അദ്ദേഹം പഞ്ചാബിലെ എംഎല്‍എമാരുമായും മുതിര്‍ന്ന നേതാക്കളുമായും നേരിട്ട് ചര്‍ച്ച നടത്തും. പിളര്‍പ്പ് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമമായാണ് ഇതിനെ കാണുന്നത്. എംപിമാര്‍ ബിജെപിയിലേക്ക് ലയിക്കാനുള്ള അപേക്ഷ നല്‍കിയാല്‍ അത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതിയുടെ സമയം തേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
