ന്യൂഡൽഹി: മഹാരാഷ്ട്രയിലെ 7 ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വൻജിത് ബഹുജൻ അഘാഡി (വിബിഎ) അധ്യക്ഷൻ പ്രകാശ് അംബേദ്കർ.
ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെയിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ പ്രകാശ് അംബേദ്കർ, താക്കറെയും പാർട്ടിയും തൻ്റെ പാർട്ടിയുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന ഏഴ് മണ്ഡലങ്ങളിലും പാർട്ടിയെ പിന്തുണക്കാനാണ് വി.ബി.എയുടെ തീരുമാനം. മണ്ഡലങ്ങളുടെ പേര് അറിയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്