ചെന്നൈ: ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിവരവെയാണ് കരൂരില്‍ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും പിന്നീടുണ്ടായ സംഭവവും വിജയ് ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിച്ചു.
ഇപ്പോള്‍ വിജയിയെ കൂടെ നിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ബിജെപി ആലോചിക്കുന്നത്. ടിവികെ നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കൊപ്പം നിന്നാല്‍ യാതൊന്നും പേടിക്കേണ്ടതില്ല എന്ന ഉറപ്പ് ബിജെപി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിക്കലും ഒറ്റപ്പെടുത്തില്ല എന്ന ഡല്‍ഹിയിലെ ബിജെപി നേതൃത്വം വിജയിയെ ദൂതന്മാര്‍ മുഖേന അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭാവി എന്ത് എന്നറിയാന്‍ വിജയ് അടുപ്പമുള്ളവരുടെ പ്രതികരണം തേടിയെന്നാണ് മറ്റൊരു വിവരം. ചില കാര്യങ്ങള്‍ പാളിപ്പോയി എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വിജയിയെ ധരിപ്പിച്ചത്രെ. നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താന്‍ വീഡിയോ സന്ദേശം പുറത്തുവിട്ടതെന്നാണ് അവരോട് വിജയ് പറഞ്ഞത്. രഹസ്യമായി അദ്ദേഹം നടത്തിയ സര്‍വെയില്‍ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും ജനപ്രീതി കുറഞ്ഞെന്നുമാണ് കിട്ടിയ വിവരം.
അടുത്താഴ്ച തമിഴ്നാട്ടില്‍ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈക്കോടതി നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ ടിവികെ നേതാക്കള്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മറ്റൊരു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്