തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ ജനവിധി തേടും.
ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. 11 തവണയാണ് ജോസഫ് മണ്ഡലത്തില്‍ മത്സരിച്ചത്.
1970ലാണ് തൊടുപുഴ മണ്ഡലത്തില്‍ നിന്ന് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്.
മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതിയിരുന്നുവെങ്കിലും ജോസഫ് തന്നെ ജനവിധി തേടണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം.
അതിനെ തുടര്‍ന്നാണ് ജോസഫ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
