കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി.
നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്ബ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകനായ ഒ കെ ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ മന്ത്രി, എംഎല്‍എമാര്‍, രാജ്യസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രി കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ കെ ശൈലജ, എം മുകേഷ്, ഷാഫി പറമ്ബില്‍, വി ജോയ്, സി രവീന്ദ്രനാഥ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്