തിരുവനന്തപുരം: ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കാരണമാണ് യുവാക്കള്‍ പാർട്ടി നേതൃത്വത്തില്‍ വരാത്തതെന്ന വിമർശനവുമായി പിസി വിഷ്ണുനാഥ് എംഎല്‍എ രംഗത്ത്. യുവാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതില്‍ ഉമ്മൻചാണ്ടി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് വന്നോട്ടെ എന്ന് കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാർ രവി 32-ാം വയസില്‍ പ്രവർത്തക സമിതിയില്‍ വന്നു. ഉമ്മൻചാണ്ടി പല സ്ഥലങ്ങളില്‍ നിന്നാണ് ഞങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നത്. അല്ലെങ്കില്‍ എന്നെ പോലുള്ളവർക്ക് നേതാവോ എംഎല്‍എയോ ആകാൻ കഴിയുമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
2011ല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പത്ത് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും ആശയവിനിമയം നടത്താൻ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം' എന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്