മുൻ കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. ബിജെപി ഡൽഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത്. ബിജെപി ടിക്കറ്റിൽ പട്ട്യാലയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നാല് തവണ എംപിയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ പ്രണീത് കൗറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസുമായി അകന്ന പ്രണീത് തുടർന്ന് ബിജെപിയോട് അടുക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ബിജെപി ആസ്ഥാനത്തെത്തി പ്രണീത് കൗർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
പട്യാലയിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായി പ്രണീത് കൗർ. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദ്രർ സിംഗ് കഴിഞ്ഞവർഷമായിരുന്നു ബിജെപിയിൽ ചേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്