തിരുവനന്തപുരം: ബിജെപി പ്രവേശന വാർത്തകൾ സ്ഥിരീകരിച്ച് പത്മജ വേണുഗോപാൽ.
മടുത്തിട്ടാണ് താൻ പാർട്ടി വിടുന്നതെന്നും പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും വേദനയോടെയാണ് പാർട്ടി വിടുന്നുവെന്നും പത്മജ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.
തൻറെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാർട്ടി കൈവിട്ടുവെന്നും അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ പ്രതികരിച്ചു.
ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി.
ബിജെപിയിൽ നല്ല ലീഡർഷിപ്പാണുള്ളതെന്നും പത്മജ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്