തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് പി ജെ കുര്യൻ. രാഹുലിനെ തിരിച്ചെടുക്കണമെന്നാണ് പിജെ കുര്യന്റെ പുതിയ വാദം.
രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യൻ ഇന്ന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളിൽ നിന്ന് തികച്ചും മലക്കം മറിഞ്ഞ പ്രസ്താവനയാണ് അദ്ദേഹം ഇന്ന് നടത്തിയത്.
ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യൻ സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ചോദിച്ചു.
ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ? കോൺഗ്രസ് നേതാക്കളോട് മാത്രം 'ധാർമികത' ചോദ്യം ചോദിക്കുന്നത് എന്തിനാണ്?
രാഹുലിനെ തിരിച്ചെടുക്കണമെന്നും പിജെ കുര്യൻ ആവശ്യപ്പെട്ടു. ഇന്നലെ രാഹുൽ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
