ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്മജയ്ക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സംസ്ഥാന ബിജെപിയിൽ എതിർപ്പ് ഉയരുന്നതായി റിപ്പോർട്ട്. പാർട്ടിയിൽ ചേർന്നയുടൻ സ്ഥാനാർത്ഥിത്വം നൽകുന്നതിനോട് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം നിലപാട് സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു എന്നും പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതുപോലെ തന്നെ സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും സംസ്ഥാന നേതാക്കള്‍ക്ക് നീരസമുണ്ട്. ഇത് കാരണമാണ് പത്മജ ബിജെപിയിൽ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്