ദില്ലി : സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സ്ഥാനമൊഴിയുകയാണെങ്കിൽ ബിനോയ് വിശ്വത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു പ്രധാന റിപ്പോർട്ട് കൂടി പുറത്ത് വരുകയാണ്.
സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.
ഡി. രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ടുകൾ
കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകൾ.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സ്ഥാനമൊഴിയുകയാണെങ്കിൽ ബിനോയ് വിശ്വം ആ സ്ഥാനത്തേക്കു വരണമെന്ന് ചില കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തന്റെ നിലപാട് അദ്ദേഹം അവരെ അറിയിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്