ഡൽഹി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഡി.രാജ ഒഴിയും. ഡി.രാജക്ക് 75 വയസ് പൂർത്തിയായിരിക്കുകയാണ്.
പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.
അടുത്ത സെക്രട്ടറിയായി AITUC ജനറൽ സെക്രട്ടറി അമർജിത് കൗറാണ് മുഖ്യ പരിഗണനയിലുള്ളത്.ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ എന്നിവരുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
പാർട്ടിയിൽ പ്രായപരിധി നിബന്ധന കർശനമാക്കിയേക്കും.
അടുത്ത സെക്രട്ടറിയായി മുഖ്യപരിഗണനയിലുള്ള അമർജിത് കൗർ പഞ്ചാബ് സ്വദേശിയാണ്. 73 കാരിയായ അമർജിത് കൗറിനെ തെരഞ്ഞെടുത്താൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈവർഷമാണ് സിപിഐ 100വർഷം പൂർത്തിയാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്