ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല അതിര്‍ത്തി നിര്‍ണ്ണയം നടപ്പാക്കിയാല്‍ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ശബ്ദം നഷ്ടപ്പെടുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. വടക്കേ ഇന്ത്യക്കാര്‍ തെക്കേ ഇന്ത്യക്കാരെ രണ്ടാം കിട പൗരന്‍മാരായി കാണുമെന്നും റെഡ്ഡി ആരോപിച്ചു. ചെന്നൈയില്‍ നടന്ന സംയുക്ത ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ റെഡ്ഡി പറഞ്ഞു.
''ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണ്ണയം ബിജെപി നടത്തിയാല്‍, ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ശബ്ദം നഷ്ടപ്പെടും. വടക്ക് നമ്മെ രണ്ടാംകിട പൗരന്മാരാക്കും. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണ്ണയം ദക്ഷിണേന്ത്യ അംഗീകരിക്കില്ല,' റെഡ്ഡി പറഞ്ഞു.
മണ്ഡല പരിധി നിര്‍ണ്ണയ സമയത്ത് ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കരുതെന്ന് റെഡ്ഡി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുടുംബാസൂത്രണം ദേശീയ മുന്‍ഗണനയായി ഇന്ത്യ സ്വീകരിക്കാന്‍ തീരുമാനിച്ച 1971 മുതല്‍, ദക്ഷിണേന്ത്യ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും എന്നാല്‍ വടക്കേ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങള്‍ ഇതില്‍ പരാജയപ്പെടുകയും ചെയ്‌തെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.
'ഞങ്ങള്‍ (ദക്ഷിണേന്ത്യ) ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന ജിഡിപി, ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മികച്ച വികസനം, മികച്ച സാമൂഹിക ക്ഷേമം എന്നിവ നേടിയിട്ടുണ്ട്. തമിഴ്നാട് അടയ്ക്കുന്ന ഓരോ ഒരു രൂപയുടെ നികുതിക്കും 6 പൈസ തിരികെ ലഭിക്കും, അതുപോലെ കര്‍ണാടകക്ക് 16 പൈസ, തെലങ്കാനക്ക് 42 പൈസ, കേരളത്തിന് 49 പൈസ. എന്നാല്‍ ബിഹാറിന് ഒരു രൂപ നികുതി നല്‍കുമ്പോള്‍ 6.6 രൂപയും യുപിക്ക് 2.2 രൂപയും മധ്യപ്രദേശിന് 1.73 രൂപയും തിരികെ ലഭിക്കും. നമ്മള്‍ ഒരു രാജ്യമാണ്, ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു, പക്ഷേ ഈ നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. കാരണം അത് രാഷ്ട്രീയമായി ഞങ്ങളെ പരിമിതപ്പെടുത്തും, ''റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്