തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് നില മെച്ചപ്പെടുത്തിയിരുന്നു. ഈ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് കെ.മുരളീധരൻ ജനവിധി തേടിയേക്കും. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുരളീധരന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ താൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന വാർത്ത തള്ളി മുരളീധരൻ. 'ഗുരുവായൂർ മത്സരിക്കുന്നു എന്നത് മാധ്യമ വാർത്തകൾ. താൻ ഗുരുവായൂർ ഭക്തൻ മാത്രം.' മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ചർച്ചകൾ ജനുവരിയിൽ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാർട്ടി പറയുന്നത് അനുസരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
