എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി തമിഴ്നാട്ടിൽ നിന്ന്:  ഡി.എം.കെ.യുടെ നിലപാട് ഉറ്റുനോക്കി തമിഴ് രാഷ്ട്രീയം 

AUGUST 17, 2025, 11:03 AM

ചെന്നൈ: മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെന്ന വാർത്ത മണിക്കൂറുകൾക്ക് മുൻപാണ് പുറത്ത് വന്നത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സി.പി.രാധാകൃഷ്ണൻ. തമിഴ്നാട് സ്വദേശിയാണ് അദ്ദേഹം. 

അതേസമയം  ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി തമിഴ്നാട്ടിൽ നിന്നുള്ള നേതാവിനെ പരിഗണിക്കുന്ന സാഹചര്യത്തിൽ ഡി.എം.കെ.യുടെ നിലപാട് എന്തായിരിക്കുമെന്ന ചർച്ച തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.

2022-ൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ സ്ഥാനാർഥിയായപ്പോൾ തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. സമാനമായ ഒരു നിലപാട് സ്റ്റാലിൻ സ്വീകരിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. 

vachakam
vachakam
vachakam

സിപി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

 ആർ വെങ്കിട്ടരാമനു ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ ഉപരാഷ്ട്രപതിയാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഡിഎംകെയുടെ തീരുമാനം നിർണായകമാകും. കഴിഞ്ഞയാഴ്ച സിപി രാധാകൃഷ്ണൻ സ്റ്റാലിനെ സന്ദർശിച്ചിരുന്നു. ഔദ്യോഗികമായി രോഗവിവരം തിരക്കാനാണ് സന്ദർശനം എന്നായിരുന്നു വിശദീകരണം. എന്നാൽ, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പേര് അപ്രതീക്ഷിതമല്ലെന്ന് ഡിഎംകെ നേതാക്കൾ സൂചിപ്പിക്കുന്നു.

 പാർട്ടി നിലപാട് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ തീരുമാനിക്കുമെന്ന് ഡിഎംകെ  സംഘടനാ സെക്രട്ടറി ആർഎസ്. ഭാരതി പറഞ്ഞത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam