ദില്ലി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
നിലവിൽ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ് സിപി രാധാകൃഷ്ണൻ. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. കേരളത്തിൻറെ ചുമതലയുള്ള പ്രഭാരിയായിരുന്നു.
ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു.
നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെ ബിജെപി ആസ്ഥാനത്ത് നടത്തിയ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്