മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തില്‍ ചേര്‍ന്ന് മുതിര്‍ന്ന നേതാവ് നവാബ് മാലിക്. കള്ളപ്പണക്കേസില്‍ 18 മാസമായി ജയിലിലായിരുന്ന നവാബ് മാലിക് ഈയിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എൻസിപിയുടെ തലമുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമാണ് നവാബ് മാലിക്.
അതേസമയം വ്യാഴാഴ്ച സഭയിലെത്തിയ നവാബ് മാലിക് ട്രഷറി ബഞ്ചിലാണ് ഇരുന്നത്. ഇതിന് മുമ്ബ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയംനവാബ് മാലികിന്റെ സ്ഥാനമാറ്റം പ്രതിപക്ഷം ചോദ്യം ചെയ്തു. ബിജെപി തീവ്രവാദി എന്നു വിളിച്ചയാളാണ് ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അംബദാസ് ദാൻവെ പറഞ്ഞു. എന്നാൽ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും നവാബ് മാലിക് സംസാരിക്കാൻ കൂട്ടാക്കിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്