ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന് പത്മജ വേണുഗോപാൽ. ജനിച്ചത് കോണ്‍ഗ്രസിലാണ്. എത്രമാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവും.
കോൺഗ്രസിന് മികച്ച നേതൃത്വമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് എഐസിസി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും അത് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി തന്നെ തോല്‍പ്പിച്ചുവെന്നും പത്മജ ആരോപിച്ചു.
'ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസില്‍ സന്തോഷവതിയായിരുന്നില്ല. എനിക്ക് സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃത്വം ഇല്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നുകഴിയുന്നു. മോദിജി ശക്തനായ നേതാവാണ്.' പത്മജ വേണുഗോപാല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്