തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന വേദിയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
2024 ൽ കേരളത്തിലെ സീറ്റുകൾ രണ്ടക്കം കടക്കും. 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ എന്റെ സഹോദരി സഹോദരന്‍മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞിയിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, പിസി ജോര്‍ജ്, സുരേഷ് ഗോപി, അനില്‍ ആന്റണി തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്