ഉടുമ്പൻചോല മണ്ഡലത്തിൽ  എംഎം മണി വീണ്ടും മത്സരിക്കും

JANUARY 7, 2026, 7:30 PM

ഇടുക്കി: എങ്ങനെയും മൂന്നാം തവണയും ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് എൽഡിഎഫ്. മുൻ തെരഞ്ഞെടുപ്പുകളിൽ പാർട്ടി മുന്നോട്ട് വെച്ച ടേം വ്യവസ്ഥയിൽ ഇത്തവണ പലർക്കും ഇളവ് ലഭിക്കും. 

അതുകൊണ്ട് തന്നെ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. ടേം വ്യവസ്ഥയിൽ മണിക്ക് ഇളവ് നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്. 

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്.

vachakam
vachakam
vachakam

അതാണ് സിപിഎമ്മിനെ എംഎം മണി തന്നെ മത്സരിക്കണമെന്ന നിലപാടിലേക്കെത്തിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ എൽഡിഎഫിനായിരുന്നു ഭരണം. എന്നാൽ ഇത്തവണ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞ തവണ 38305 വോട്ട് എംഎം മണി ഭൂരിപക്ഷം നേടിയിരുന്നു. ഇപ്പോൾ എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനാണ്. ഇതോടെ മറ്റൊരാൾ മത്സരിച്ചാൽ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് എംഎം മണിയെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam