തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഇതിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി.
പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവർ ചിത്രമാക്കി.
ഇന്നലെ നടന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഫോട്ടോയാണ് മന്ത്രി പങ്കുവെച്ചത്. ഫോട്ടോയിൽ ജോസ് കെ മാണി ഇല്ല എന്നതും ശ്രദ്ദേയമാണ്.
റാന്നി എംഎൽഎ പ്രമോദ് നാരായണും മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ തുടരും 2026 എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
