എറണാകുളം: എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും എന്ന് റിപ്പോർട്ട്. മേജർ രവിയുമായി ബിജെപി നേതൃത്വം ചർച്ചകൾ നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഔദ്യോഗികമായി ഇതുവരെ അറിയിപ്പ് ഒന്നും വന്നിട്ടില്ല.
കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നുണ്ട്. ഇന്ന് ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക വരുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വരുന്ന വിവരം.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടിരുന്നു. നിതിൻ ഗഡ്‌കരി അടക്കം പ്രമുഖരെ ഉൾപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്