ഡൽഹി: രാഹുല്‍ ഗാന്ധിയുടെ 'ശക്തി' പ്രയോഗത്തിനെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും ആണ് മോദിയുടെ പ്രതികരണം.
ശക്തിയില്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് താൻ, 'ശക്തി'ക്ക് വേണ്ടി താൻ ജീവൻ വെടിയാനും തയ്യാറാണ്, ഓരോ സ്ത്രീയും അമ്മയും പെങ്ങളും 'ശക്തി'യാണ്, അവരെ എതിർക്കലാണ് ഇന്ത്യ സഖ്യത്തിന്‍റെ ലക്ഷ്യമെങ്കിൽ അതിനെതിരെ പോരാടാൻ താൻ തയ്യാറാണ്. ജൂൺ നാലിന് 'ശക്തി' വിജയിക്കുമെന്നും തെലങ്കാനയില്‍ മോദി കൂട്ടിച്ചേർത്തു.
അതേസമയം മോദിയുടെ ശക്തി ഇവിഎമ്മാണെന്നും അതിനെതിരെയാണ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി തെലങ്കാനയില്‍ നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്