മഹിളാ കോൺ​ഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറി എസ് വിജയധരണി പാർട്ടി വിട്ടു

FEBRUARY 18, 2024, 3:04 PM

ചെന്നൈ: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറിയും നിയമസഭാ പാർട്ടി ചീഫ് വിപ്പുമായ എസ് വിജയധരണി കോൺഗ്രസ് വിട്ടു. 

കോൺഗ്രസ് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കാത്തതാണ് വിജയധരണി പാർട്ടി വിടാൻ കാരണമെന്ന് സൂചനകൾ ഉണ്ട്. 

ബിജെപി ദേശീയനേതാക്കളുമായി വിജയധരണി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ ഇവർ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. 

vachakam
vachakam
vachakam

നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വിജയധരണി, മുൻ ടിഎൻസിസി മേധാവി ഇവികെഎസ് ഇളങ്കോവനെതിരെ പീഡന കുറ്റം ആരോപിച്ചിരുന്നു. തമിഴ്നാട് സ്പീക്കർ ധനപാലിനെതിരെയും ഇവർ കുറ്റം ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam