ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മഹാരാഷ്ട്രയിലെ സീറ്റുകളുടെ കാര്യത്തിൽ ഇന്ത്യ സഖ്യം ധാരണയിലെത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 18 സീറ്റുകളിലും ശരദ് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 10 സീറ്റുകളിലും മത്സരിക്കുമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ ആകെ 48 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. പ്രാദേശിക പാർട്ടിയായ വിഞ്ജിത് ബഹുജൻ അഘാഡി (വിബിഎ) നേരത്തെ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
ശിവസേനയ്ക്ക് ലഭിച്ച ഇരുപതില്‍ രണ്ട് സീറ്റുകളില്‍ വിഞ്ചിത് ബഹുജന്‍ അഘാടി മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായ രാജു ഷെട്ടി എന്‍സിപിയുടെ പിന്തുണയോടെയുമായിരിക്കും മത്സരിക്കുക.
മുംബൈയിലെ ആറ് സീറ്റുകളില്‍ നാലെണ്ണത്തിലും ശിവസേന (യുബിടി) ആയിരിക്കും കളത്തിലിറങ്ങുക. മുംബൈ നോർത്ത് ഈസ്റ്റ് സീറ്റായിരിക്കും വിബിഎയ്ക്ക് നല്‍കുകയെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിനുപുറമെ ഉത്തർ പ്രദേശില്‍ സമാജ്‌വാദി പാർട്ടിയുമായി (എസ്‌പി) കോണ്‍ഗ്രസ് സമവായത്തിലെത്തിയിട്ടുണ്ട്. യുപിയിലെ 80 സീറ്റുകളില്‍ 63 എണ്ണത്തില്‍ എസ്‌പിയും 17 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്