കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ചൂണ്ടിക്കാട്ടി 'മൃത്യു കുംഭ്' ആണ് നടക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. വിഐപികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു.
രാഷ്ട്രത്തെ വിഭജിക്കാന്‍ മതം വില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്ന് മമത ആരോപിച്ചു. പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭ് ശരിയായ ആസൂത്രണമില്ലാതെയാണ് നടത്തുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'എന്തിനാണ് ഇത്രയും ഗൗരവമുള്ള ഒരു സംഭവത്തെ അമിതമായി പ്രചരിപ്പിച്ചത്? കൃത്യമായ ആസൂത്രണം ഉണ്ടാകേണ്ടതായിരുന്നു. സംഭവത്തിന് ശേഷം എത്ര അന്വേഷണ കമ്മീഷനുകളെയാണ് കുംഭമേളയിലേക്ക് അയക്കേണ്ടി വന്നത്?' പശ്ചിമ ബംഗാള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ മമത ചോദിച്ചു.
പോസ്റ്റ്മോര്‍ട്ടം പോലും ചെയ്യാതെ മൃതദേഹങ്ങള്‍ ബംഗാളിലേക്ക് അയച്ചതായും ബാനര്‍ജി ആരോപിച്ചു, ''ആളുകള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അവര്‍ അവകാശപ്പെടുകയും അവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യും. നിങ്ങള്‍ മരണസര്‍ട്ടിഫിക്കറ്റില്ലാതെ മൃതദേഹങ്ങള്‍ അയച്ചതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഈ ആളുകള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കും?' മുഖ്യമന്ത്രി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്