വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക പുറത്ത്. ആനി രാജ വയനാട്ടിലും മുൻ എംപി പന്ന്യാൻ രവീന്ദ്രൻ തിരുവനന്തപുരത്തും മത്സരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പന്ന്യൻ രവീന്ദ്രൻ നേരത്തെ തിരുവനന്തപുരം എംപിയായിരുന്നു. പി കെ വാസുദേവൻ നായരുടെ അന്ത്യത്തെത്തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിലായിരുന്നു പന്ന്യൻ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഇത്തവണയും ശശി തരൂർ തന്നെ എത്തിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചന.
ബി ജെ പി വിജയ പ്രതീക്ഷ പുലർത്തുന്ന തൃശൂർ മണ്ഡലത്തില്‍ സുരേഷ് ഗോപിയ്ക്ക് എതിരെ സി പി ഐ മുൻമന്ത്രി വി എസ് സുനില്‍കുമാറിനെ മത്സരിപ്പിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. മാവേലിക്കര പിടിക്കാൻ പുതുമുഖമായ സി എ അരുണിനെയും നിർത്തിയേക്കും. ഹൈദരാബാദില്‍ നടന്ന സി പി ഐ ദേശീയ നേതൃയോഗത്തിലാണ് സീറ്റ് ധാരണയുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്