മത്സരിക്കാൻ നടി ശോഭന? തലസ്ഥാനം പിടിക്കാൻ കച്ചകെട്ടി ബിജെപി 

FEBRUARY 23, 2024, 8:33 AM

തിരുവനന്തപുരത്ത് സിനിമാ താരം ശോഭനയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. ബിജെപി കേന്ദ്ര നേതാക്കൾ ഇത് സംബന്ധിച്ച് താരവുമായി ചർച്ച നടത്തി. 

തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തിലും ശോഭന പങ്കെടുത്തിരുന്നു. ഇത് വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്. 

ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്, ഏറെ പ്രതീക്ഷയോടെയാണ് വനിത സംരക്ഷണ ബില്ലിനെ നോക്കിക്കാണുന്നതെന്ന് അന്ന് ശോഭന പറഞ്ഞിരുന്നു.

vachakam
vachakam
vachakam

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പൂർണമായും കേന്ദ്ര നേതൃത്വമാണ്. ശക്തനായ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് മാത്രമാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

 ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഇങ്ങനെ പോകുന്നു പട്ടിക. സിനിമാതാരം ശോഭനയാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam