യുപി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി തേരോട്ടം തുടരുമെന്ന് ഇന്ത്യ ടുഡേ സർവ്വേ. യുപിയിൽ ബിജെപി സീറ്റുകൾ വർധിപ്പിക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 70 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.
ഉത്തർപ്രദേശിൽ മൊത്തം വോട്ടിൻ്റെ 52 ശതമാനം എൻഡിഎ നേടുമെന്നാണ് സർവ്വേ പ്രവചനം. 2023 ഡിസംബർ 15-നും 2024 ജനുവരി 28-നും ഇടയിലാണ്സർവ്വേ നടന്നത്. 35,801 പേരാണ് സര്‍വേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്.
2019ലെ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി 62 സീറ്റ് നേടിയിരുന്നു. സഖ്യകക്ഷിയായ അപ്നാ ദൾ 2 സീറ്റും നേടി. പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 10 സീറ്റില്‍ താഴെ മാത്രമാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്.
സമാജ് വാദി പാര്‍ട്ടിക്ക് 7 സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരെണ്ണം മാത്രമാണ് ലഭിക്കുകയെന്നാണ് സർവ്വേ ഫലം. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 15ഉം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേടിയിരുന്നു.
അതേസമയം ഇതുവരെ ഇന്ത്യ സഖ്യത്തിലായിരുന്ന ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്നും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കോട്ടയില്‍ 4-5 സീറ്റുകളില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) വീണ്ടും പൂജ്യത്തിലെത്തുമെന്നും വോട്ട് വിഹിതം 8 ശതമാനമായി കുറയുമെന്നും സർവ്വേ പറയുന്നു.
ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എൻഡിഎയ്ക്ക് യുപിയിലെ ജനവിധി നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്