ന്യൂഡൽഹി: 2024ൽ ആന്ധ്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ഇത് മുന്നിൽകണ്ട് കൃത്യമായ തന്ത്രങ്ങൾ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയേ അല്ല. ആഗ്രഹിക്കുന്ന ആരെയും കൂടെ നിർത്താം, അല്ലെങ്കിൽ മാറ്റി നിർത്താം. നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡിയും ബിജെപി നേതാക്കളെ വേണ്ടുവോളം പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ സാക്ഷാൽ പ്രധാനമന്ത്രിയുമായി തന്നെ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്ന് ജഗൻ മോഹൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം പാർട്ടിയും ബിജെപിയും കൈകോർക്കുമെന്നാണ് സൂചനകൾ. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി മേധാവി ജെപി നദ്ദയെയും കണ്ട് 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് സന്ദര്‍ശനമെന്ന് പറയുമ്പോഴും ബിജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
മെയ് മാസത്തിലാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രത്യേക വിഭാഗ പദവി നേടുന്നതിൽ വിജയിച്ചാൽ അത് ജഗൻ മോഹനും പാർട്ടിക്കും നിർണായക നേട്ടമാകും. ഇത് ഭരണ തുടർച്ചയിലേക്ക് നയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്